---
title: "തലശേരിയിൽ ഭീതി വിതച്ച് തെരുവ് നായയുടെ പരാക്രമം ; 6 വയസുകാരിയടക്കം 10 പേർക്ക് കടിയേറ്റു"
english_title: "Stray dog's prowess spread fear in Thalassery; 10 people were bitten, including a 6-year-old girl."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/177471/Stray dog's prowess spread fear in Thalassery; 10 people were bitten, including a 6-year-old girl."
published_at: "2024-01-17T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7b90c0735d_IMG-20240117-WA0081.jpg"
keywords: []
---

# തലശേരിയിൽ ഭീതി വിതച്ച് തെരുവ് നായയുടെ പരാക്രമം ; 6 വയസുകാരിയടക്കം 10 പേർക്ക് കടിയേറ്റു

> **Lead Summary:**  തലശേരിക്കടുത്ത് എരഞ്ഞോളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് തെരുവുനായയുടെ പരാക്രമമുണ്ടായത്. അക്രമാസക്തമായി തലങ്ങും വിലങ്ങും ഓടി പരാക്രമം കാട്ടിയ തെരുവുനായ 6 വയസുകാരി മുതൽ 60 കാരൻ വരെയുള്ള 10 ഓളം പേരെ അക്രമിച്ചു.

## Article Content

 തലശേരിക്കടുത്ത് എരഞ്ഞോളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് തെരുവുനായയുടെ പരാക്രമമുണ്ടായത്. അക്രമാസക്തമായി തലങ്ങും വിലങ്ങും ഓടി പരാക്രമം കാട്ടിയ തെരുവുനായ 6 വയസുകാരി മുതൽ 60 കാരൻ വരെയുള്ള 10 ഓളം പേരെ അക്രമിച്ചു.

കൈക്കും കാലിനും കടിയേറ്റ പരിക്കുകളുമായി പത്ത് പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ നേടി. പരിക്കേറ്റ് ആശുപത്രിയിലെത്തിയവരെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീഷ സന്ദർശിച്ചു.

പഞ്ചായത്തിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കോവിഡിന് ശേഷമാണ് നായകൾ കൂടിയത്. ബുധനാഴ്ച രാവിലെ 8.30  മുതലാണ് വിറളി പിടിച്ചോടിയ നായ ബസ് കാത്തു നിന്നവരെയും വഴി യാത്രികരെയും വീട്ടുമുററത്ത് നിന്നവരെയും ഉൾപെടെ ആക്രമിച്ചത്.

യു.കെ.ജി. വിദ്യാർത്ഥിനിയായ  കൃഷ്ണപുരം പാർവ്വണയെ(6) കോറോത്ത് പീടികക്കടുത്ത് സ്കൂൾ ബസ് കാത്തു നിൽക്കുന്നതിനിടെയാണ് കടിച്ചത്.  കുട്ടിക്ക് ഷോൾഡറിനും, തുടയിലും ആഴത്തിൽ മുറിവേറ്റു. പാർവ്വണയുടെ ഇളയമ്മ പ്രേമജ (58]., ചുങ്കത്തെ വിജയൻ ( 58 ], ഇളയടത്ത് മുക്കിലെ കണ്ണോത്ത് വലിയ പറമ്പിൽ അനന്യ (15), പാലയാട്ടെ പത്മിനി നിവാസിൽ മഹേഷ് (50),

ചോനാടം അണ്ടിക്കമ്പനിക്കടുത്ത കച്ചവടക്കാരൻ സുശാന്ത് ( 58 ), ചോനാടം ബല്ല അപാർട്ട്മെന്റ് ഉടമ ജോർജ് (65), ചോനാടം വാഴയിൽ വീട്ടിൽ ശ്രേയ (20), എന്നിവരാണ് ചികിത്സയിലുള്ളത്. ജോലിക്കായി ചോനാടം ഭാഗത്ത് എത്തിയപ്പോഴാണ് പാലയാട്ടെ മഹേഷിന് കടിയേറ്റത്.

ഭയപ്പാടിലായ ദേശവാസികൾ അക്രമിയായ നായയെ പിന്നീട് തല്ലിക്കൊന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/177471/Stray dog's prowess spread fear in Thalassery; 10 people were bitten, including a 6-year-old girl.)